• Home
  • Detailed News

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ കലാ സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു

February 26, 2023

ലണ്ടൻ ∙ 2023 ഏപ്രിൽ 28 മുതൽ എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്കൂർ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ പ്രവാസി മലയാളികൾക്കായി വെർച്വൽ പ്ലാറ്റ്ഫോമിൽ കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു. എല്ലാ ആഗോള വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾക്കും പ്രവാസി മലയാളികൾക്കും പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഉണ്ട്.
പ്രവാസി മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഈ ആഗോള കൂട്ടായ്മയിൽ സ്വന്തം കവിതകൾ ചെല്ലാനും പാട്ടുകൾ പാടാനും കലാസൃഷ്ടികൾ അവതരിപ്പിക്കാനും സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടാകും. പരിപാടിയുടെ സൂം മീറ്റിങ്ങിന്റെ ഐഡിയും പാസ്‌വേർഡും താഴെ  പോസ്റ്ററിൽ ഉണ്ട്.

Share with your friends!
Rome booked.net
+14°C
© 2020 Europe Malayali News Online. All rights reserved Web Design Company in India