• Home
  • Detailed News

ഓസ്ട്രേലിയൻ സംഘം റിക്രൂട്ട്‌മെന്റിനായി യുകെയിലെത്തി; 30,000 ഒഴിവുകൾ നികത്തുക ലക്ഷ്യം

February 28, 2023

ലണ്ടൻ ∙ ശമ്പള വര്‍ധന ആവശ്യപ്പെട്ട് ബ്രിട്ടനിലെ നഴ്സിങ് ഉൾപ്പടെ വിവിധ മേഖലകളിൽ പണിമുടക്ക് തുടരുമ്പോൾ ഓസ്ട്രേലിയൻ റിക്രൂട്ട്‌മെന്റിനായി വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള പ്രതിനിധി സംഘം യുകെയിൽ എത്തി. ഫെബ്രുവരി 25നാണ് സംഘം യുകെയിലെത്തിയത്. തൊഴില്‍ മേളകള്‍ നടത്തി നഴ്‌സുമാരെയും പൊലീസ് ഓഫീസര്‍മാരെയും മറ്റു നിരവധി തൊഴിലാളികളെയും റിക്രൂട്ട് ചെയ്യുകയാണ് ലക്ഷ്യം.
‌വ്യവസായ പ്രമുഖരുടെ സംഘത്തെ വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പൊലീസ്, പ്രതിരോധ വ്യവസായ മന്ത്രി പോള്‍ പപ്പാലിയയാണ് നേതൃത്വം നൽകുന്നത്. 30,000 ലധികം ജോലി ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് ആരംഭിച്ചത്. ലണ്ടന്‍, എഡിന്‍ബര്‍ഗ്, ഡബ്ലിന്‍ എന്നിവിടങ്ങളിലാണ് തൊഴില്‍ മേളകള്‍ നടക്കുന്നത്. സ്കോട്‍ലൻഡിലെ എഡിന്‍ബര്‍ഗിൽ മേള ഇന്നാരംഭിക്കും. തുടർന്ന് മാർച്ച്‌ രണ്ടിന് ലണ്ടനിലും മാർച്ച്‌ നാലിന് അയർലൻഡിലെ ഡബ്ലിനിലും തൊഴില്‍ മേളകള്‍ ഉണ്ടാകും.

‘നിങ്ങളുടെ തൊഴിലാളികള്‍ക്ക് ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നില്‍ മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്തുകൊണ്ട് അവരെ ജോലിക്കെടുക്കാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്. വെസ്റ്റേണ്‍ ഓസ്ട്രേലിയ ജീവിക്കാനും ജോലി ചെയ്യാനുമുള്ള ഒരു മികച്ച സ്ഥലമാണ്. ഞങ്ങളുടെ വേതനം കൂടുതലാണ് ഞങ്ങളുടെ ജീവിതച്ചെലവ് കുറവാണ്. നമ്മുടെ ആരോഗ്യ സംവിധാനം ലോകോത്തരമാണ്. നിങ്ങളെ പരിപാലിക്കും’– മന്ത്രി പോള്‍ പപ്പാലിയ പറഞ്ഞു.
എഡിന്‍ബര്‍ഗിൽ ചൊവ്വാഴ്ച വൈകിട്ട് 4.30 മുതല്‍ രണ്ടര മണിക്കൂർ ആണ് മേള നടക്കുക. വിലാസം: Ryrie's Bar, Edinburgh, Scotland, EH12 5EY
എഡിന്‍ബര്‍ഗ് സെഷനില്‍ സൗജന്യമായി റജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്: https://www.eventbrite.com.au/e/discover-your-future-in-western-australia-tickets-552086303997
ലണ്ടനിൽ മാർച്ച്‌ രണ്ടിനു വ്യാഴാഴ്ച വൈകുന്നേരം 4:30 മുതല്‍ മൂന്ന് മണിക്കൂറാണ് മേള. വിലാസം: The Telephone Exchange, London Bridge 10-18, Bridge Street, London SE1 9SG
ലണ്ടൻ സെഷനില്‍ സൗജന്യമായി റജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്: https://www.eventbrite.com.au/e/discover-your-future-in-western-australia-tickets-558586877387
ഡബ്ലിനിൽ മാര്‍ച്ച് നാലിനാണ് മേള. സെഷന്റെ സ്ഥലം പ്രഖ്യാപിച്ചിട്ടില്ല. സൗജന്യമായി റജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്: https://www.eventbrite.com.au/e/discover-your-future-in-western-australia-tickets-558588452097

Share with your friends!
Rome booked.net
+14°C
© 2020 Europe Malayali News Online. All rights reserved Web Design Company in India