February 28, 2023
പ്രസ്റ്റൺ ∙ യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി രണ്ടു വയസുകാരൻ പനി ബാധിച്ച് മരിച്ചു. ലങ്കൺഷെയറിലെ പ്രസ്റ്റണില്‍ താമസിക്കുന്ന ജോജിയുടെയും സിനിയുടെയും മകന്‍ ജോനാഥന്‍ ജോജിയാണ് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെ മരണമടഞ്ഞത്.
ജോനാഥന് പനി ബാധിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ മുതല്‍ പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. എന്നാല്‍, രോഗം കുറയാത്തതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ലിവര്‍പൂളിലെ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. രണ്ടാഴ്ചയായി ലിവര്‍പൂള്‍ ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആയിരുന്നു.
മൂന്നു വർഷം മുൻപാണ് ജോജിയും സിനിയും യുകെയിൽ എത്തിയത്. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട്.