March 14, 2023
മെറ്റയിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. ഇത്തവണ 10,000 തൊഴിലാളികളെ പിരിച്ചുവിടാനാണ് കമ്പനി ആലോചിക്കുന്നത്. മെറ്റ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാല് മാസം മുമ്പ് ഏകദേശം 11,000 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു.
മെറ്റ ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് പിരിച്ചുവിടലിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. വരും മാസങ്ങളിൽ 5,000 ഓപ്പൺ റോളുകൾ ഒഴിവാക്കുമെന്നും സിഇഒ മാർക്ക് സക്കർബർഗ് വെളിപ്പെടുത്തി. വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും സക്കർബർഗ് പറഞ്ഞു. ടെക് ഗ്രൂപ്പിലെ പിരിച്ചുവിടൽ പ്രക്രിയ ഏപ്രിലിൽ പൂർത്തിയാകുമെന്നും, മെയ് അവസാനത്തോടെ ഇത് ബിസിനസ് ഗ്രൂപ്പുകളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.