April 02, 2023
ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,823 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്ചയേക്കാൾ 27 ശതമാനത്തിൻ്റെ വർദ്ധനവാണ് ഞായറാഴ്ച ഉണ്ടായിട്ടുള്ളത്. ശനിയാഴ്ച 2,995 ഉം വെള്ളിയാഴ്ച 3,095 ഉം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു