• Home
  • Detailed News

ജംഷിദ് ശര്‍മ്മദിന്റെ വധശിക്ഷാ വിധി: ജർമനി രണ്ടു ഇറാനിയന്‍ നയതന്ത്രജ്‍ഞരെ പുറത്താക്കി

February 22, 2023

ബര്‍ലിന്‍ ∙ ഇറാന്‍–ജർമന്‍ പൗരനായ ജംഷിദ് ശര്‍മ്മദിനെ (67) ഇറാനില്‍ വധശിക്ഷയ്ക്ക് വിധിച്ച സംഭവത്തെ തുടർന്നു രണ്ടു ഇറാനിയന്‍ എംബസി നയതന്ത്രജ്ഞരെ ജര്‍മനി പുറത്താക്കി. ഇവരോട് ജര്‍മനി വിടാന്‍ ‘ഹ്രസ്വ അറിയിപ്പില്‍’ ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രി അന്നലീനെ ബെയര്‍ബോക്ക് പ്രഖ്യാപിച്ചു. ജംഷിദ് ശര്‍മ്മാദിന് ഇറാന്‍ ചുമത്തിയ വധശിക്ഷ തികച്ചും അസ്വീകാര്യമായ വിധിയെന്നാണ് വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് വിശേഷിപ്പിച്ചത്. ജംഷിദിനെതിരെ തീവ്രവാദബന്ധമാണ് ചുമത്തിയിരിക്കുന്ന കുറ്റം.

ജംഷിദ് ശര്‍മ്മദിന്റെ വധശിക്ഷ റദ്ദാക്കാനും ന്യായവും ഭരണഘടനാപരവുമായ അപ്പീല്‍ പ്രക്രിയ നടത്താന്‍ അദ്ദേഹത്തെ പ്രാപ്തമാക്കാനും ജര്‍മനി ഇറാനോട് ആവശ്യപ്പെട്ടു. തട്ടിക്കൊണ്ട് പോയി ഒരു മാസത്തിന് ശേഷം, ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനില്‍ ഷമദ് കുറ്റസമ്മതം നടത്തിയത് പീഡനത്തിലൂടെയാണന്ന് മന്ത്രി ആരോപിച്ചു. 

2020 ജൂലൈയില്‍ ദുബായില്‍ വെച്ച് 67 കാരനായ ജംഷിദ് ശര്‍മദിനെ തട്ടിക്കൊണ്ടുപോയി. ഭരണകൂടത്തിനെതിരായ കുപ്രചരണത്തിന് ഇറാനിയന്‍ വിപ്ലവ കോടതി അദ്ദേഹത്തെ കുറ്റപ്പെടുത്തി. കഠിനമായ പീഡനത്തിലൂടെ ആംനസ്റ്റി ഇന്റര്‍നാഷനല്‍ വിചാരണയെ ‘ഷോ ട്രയല്‍’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ജംഷിദ് ശര്‍മ്മദ് തൂക്കിലേറ്റപ്പെടുമെന്ന് പ്രഖ്യാപിച്ചു. 
ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും വിധിക്കെതിരെ പ്രതിഷേധിക്കുന്നു. ശര്‍മ്മാദിനെ തൂക്കിലേറ്റുന്നതില്‍ നിന്നും രക്ഷിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവുന്നതെല്ലാം ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Share with your friends!
Rome booked.net
+14°C
© 2020 Europe Malayali News Online. All rights reserved Web Design Company in India