• Home
  • Detailed News

 ജര്‍മന്‍ ജനസംഖ്യയില്‍ നാലിലൊന്നും കുടിയേറ്റക്കാര്‍

March 05, 2023

ബര്‍ലിന്‍ ∙ ജർമനിയിലെ നാലിലൊന്നിലധികം ആളുകള്‍ക്ക് ഇമിഗ്രേഷന്‍ പശ്ചാത്തലം ഉണ്ടെന്ന് ഫെഡറല്‍ സ്ററാറ്റിസ്ററിക്സ് ഓഫിസ് വെളിപ്പെടുത്തി. ജര്‍മനി കൂടുതല്‍ രാജ്യാന്തരമാകുകയാണ്. രാജ്യത്തെ 27.5 ശതമാനം ആളുകള്‍ക്കും 1950 ന് ശേഷം ഇമിഗ്രേഷന്‍ ചരിത്രമുണ്ടെന്നാണ് ജർമനിയുടെ ഫെഡറല്‍ സ്ററാറ്റിസ്ററിക്സ് ഓഫിസിന്റെ കണ്ടെത്തല്‍.1950 മുതല്‍ ജർമനിയിലേക്ക് കുടിയേറിയത് 14.2 ദശലക്ഷം പേരാണെന്ന് ഡെസ്ററാറ്റിസ് ഏജന്‍സി പുറത്തിറങ്ങിയ മൈക്രോ സെന്‍സസ് പറയുന്നു. ഇതാവട്ടെ ജനസംഖ്യയുടെ 17.3 ശതമാനം വരും. എന്നാല്‍ ഇവിടെ ജനിച്ച കുട്ടികളെ കണക്കാക്കിയാല്‍, കുടിയേറ്റ പശ്ചാത്തലമുള്ള ജനസംഖ്യയുടെ പങ്ക് ഇതിലും ഉയര്‍ന്നതാണ്. 
3.7 ദശലക്ഷം ആളുകൾ നിലവില്‍ കുടിയേറ്റപശ്ചാത്തലമുള്ള വരാണ്. ഇത് ജനസംഖ്യയുടെ 4.5 ശതമാനം വരും.
[10:51 pm, 05/03/2023]

Share with your friends!
Rome booked.net
+14°C
© 2020 Europe Malayali News Online. All rights reserved Web Design Company in India