• Home
  • Detailed News

പച്ചക്കറികൾക്ക് ക്ഷാമം, തക്കാളി, കാപ്സിക്കം,വെള്ളരി വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി സൂപ്പർ മാർക്കറ്റുകൾ

February 23, 2023

ലണ്ടൻ∙ തക്കാളി, കാപ്സിക്കം, വെള്ളരി തുടങ്ങിയ പച്ചക്കറികൾക്ക് ബ്രിട്ടനിൽ ക്ഷാമം. ഇവയുടെ ലഭ്യത കുറഞ്ഞതോടെ ഉപഭോക്താക്കൾക്ക് ഇവ നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് സൂപ്പർ മാർക്കറ്റുകൾ.
ടെസ്കോ, ആൾഡി, ആസ്ഡ, മോറിസൺസ് എന്നിവിടങ്ങളിലാണ് ഇവ വാങ്ങാൻ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സെയിൻസ്ബറീസ്, ലിഡിൽ, വെയ്റ്റ്റോസ് എം&എസ് എന്നിവിടങ്ങളിൽ ഇപ്പോഴും നിയന്ത്രണങ്ങളില്ല. 
സ്പെയിൻ, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ കാലാവസ്ഥാ മാറ്റങ്ങൾ മൂലമുണ്ടായ വിളനാശമാണ് ഇവയുടെ ലഭ്യതക്കുറവിനു കാരണം. ഈ പച്ചക്കറികൾ വലിയ അളവിൽ വാങ്ങുന്നതിന് മാത്രമാണ് നിയന്ത്രണമുള്ളത്.

Share with your friends!
Rome booked.net
+14°C
© 2020 Europe Malayali News Online. All rights reserved Web Design Company in India