• Home
  • Detailed News

ബ്ലാക്ക്റോക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ കുരിശിന്റെ വഴിയും കുർബാനയും എല്ലാ വെള്ളിയാഴ്ചയും

February 24, 2023

ഡബ്ലിൻ ∙ സിറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റി ബ്ലാക്ക്‌റോക്ക് മാസ് സെന്റർ ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ വെള്ളിയാഴ്ച (24) മുതൽ വലിയ നോമ്പ് കാലത്തെ എല്ലാ വെള്ളിയാഴ്ചയും കുരിശിന്റെ വഴിയും വിശുദ്ധ കുർബാനയും നടത്തുന്നു.
ബ്ലാക്ക് റോക്കിനു തൊട്ടടുത്ത സിറോ മലബാർ ബ്രേ മാസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ബ്രേ ഹെഡ് മലയിലേക്ക് 24 മുതൽ നോമ്പിന്റെ എല്ലാ വെള്ളിയാഴ്ചയും മലകയറി കുരിശിന്റെ വഴി നടക്കും. നാലര മണിക്ക് തുടങ്ങുന്ന കുരിശിന്റെ വഴിയിൽ പങ്കുചേരാൻ എല്ലാ വിശ്വാസികളും ബ്രേ ഹെഡ് കാർ പാർക്കിൽ എത്തിചേരണമെന്ന് പള്ളി കമ്മറ്റിക്കാർ അറിയിച്ചു.

Share with your friends!
Rome booked.net
+14°C
© 2020 Europe Malayali News Online. All rights reserved Web Design Company in India