• Home
  • Detailed News

സുറിയാനി പണ്ഡിതൻ ഡോ.സെബാസ്റ്റ്യൻ ബ്രോക്കിനെ ആദരിച്ചു

March 03, 2023

ഓക്സ്ഫഡ്∙ഓക്സ്ഫഡ് സർവകലാശാല സുറിയാനി പ്രഫ. ഡോ.സെബാസ്റ്റ്യൻ ബ്രോക്കിനെ ഓക്സ്ഫഡ് സർവകലാശാലയിലെ ക്യാംപിയൻ ഹാളിൽ വച്ച് ആദരിച്ചു. സുറിയാനി ഭാഷ, ചരിത്രം, ദൈവശാസ്ത്രം, തുടങ്ങിയ മേഖലകളിലുള്ള ഡോ.ബ്രോക്കിന്റെ അതുല്യ സംഭാവനകൾ പരിഗണിച്ചാണ് അനുമോദന സമ്മേളനം നടത്തിയത്. 

സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഓർത്തോഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം  മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഡോ.ബ്രോക്കിനെ പൊന്നാട അണിയിച്ചു. സിറോ മലബാർ സഭയുടെ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആശംസ സന്ദേശം ബ്രിട്ടൻ രൂപത ചാൻസിലർ ഫാ. മാത്യു പിണക്കാട്ട് വായിച്ചു.

ക്യാംപിയൻ ഹാൾ മാസ്റ്റർ ഫാ. നിക്കോളാസ് ഓസ്റ്റിൻ എസ്സ്.ജെ, ഫാ. ഡോ.കെ.എം. ജോർജ്ജ്, ഫാ. ജിജിമോൻ പുതുവീട്ടിൽക്കളം എസ്സ്.ജെ, പ്രൊഫസർ ഡേവിഡ് ടെയ്‌ലർ, പ്രഫ.ആലിസൺ ജി.സാൽവെസൻ, പ്രഫ.ആന്റണി ഒമാനി  എന്നിവർ പ്രസംഗിച്ചു. ഓക്സ്ഫഡ് സർവകലാശാലയിലെ നിരവധി അധ്യാപകരും വിദ്യാർഥികളും അനുമോദന സമ്മേളനത്തിൽ പങ്കെടുത്തു.

Share with your friends!
Rome booked.net
+14°C
© 2020 Europe Malayali News Online. All rights reserved Web Design Company in India