• Home
  • Detailed News

നൊബേല്‍ ജേതാവിന് ബലാറൂസില്‍ 10 വര്‍ഷം തടവ്

March 04, 2023

മിന്‍സ്ക് ∙ ബലാറൂസില്‍ നൊബേല്‍ സമ്മാന ജേതാവിന് കോടതി പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലിസ് ബിയാലിയാട്സ്കിയാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹം സ്ഥാപിച്ച മനുഷ്യാവകാശ കേന്ദ്രത്തിലെ മൂന്ന് ഉന്നതര്‍ക്കും സമാന ശിക്ഷ വിധിച്ചിട്ടുണ്ട്.
സമരങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കി, കള്ളപ്പണ ഇടപാട് നടത്തി എന്നീ കുറ്റങ്ങളാണ് അറുപതുകാരനുമേല്‍ ചുമത്തിയിരിക്കുന്നത്. അലക്സാണ്ടര്‍ ലുകാഷെങ്കോ ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ 2021ലാണ് നാലു പേരും അറസ്ററിലായത്. രാഷ്ട്രീയ തടവുകാര്‍ക്ക് സാമ്പത്തിക, നിയമ സഹായം നല്‍കിയെന്നായിരുന്നു മറ്റു മൂന്നു പേര്‍ക്കെതിരായ ആരോപണം.

ബലാറൂസിലെ ജനാധിപത്യ മുന്നേറ്റങ്ങളിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്ന ബിയാലിയാട്സ്കിക്ക് മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി 2022ലാണ് സമാധാനത്തിനുള്ള നൊബേല്‍ ലഭിച്ചത്.

Share with your friends!
Rome booked.net
+14°C
© 2020 Europe Malayali News Online. All rights reserved Web Design Company in India