March 04, 2023
നോട്ടിങ്ഹാം/ചാലക്കുടി∙ യുകെ നോട്ടിങ്ഹാമിലെ ആദ്യകാല മലയാളിയും ചാലക്കുടി മേനാച്ചേരി വീട്ടിൽ പരേതനയായ റിട്ട. മുൻസിപ്പൽ സൂപ്രണ്ട് ദേവസി അന്തോണിയുടെ മകൻ ബൈജു മേനാച്ചേരി(52) കുഴഞ്ഞു വീണു മരിച്ചു. ചാലക്കുടിയിലെ വീട്ടിൽ വച്ചു കഴിഞ്ഞ ദിവസം കുഴഞ്ഞു വീണ ബൈജുവിനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ഒരു വർഷത്തിലേറെയായി നാട്ടിലായിരുന്ന ബൈജു ഏപ്രിൽ മാസത്തിൽ യുകെയിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.
നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷൻ, മുദ്ര ആർട്സ് എന്നിവയുടെ സ്ഥാപക ഭാരവാഹികളിൽ പ്രമുഖനായിരുന്ന ബൈജു നോട്ടിങ്ഹാം മലയാളികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു. ഭാര്യ ഹിൽഡ. ഭാര്യയും രണ്ട് മക്കളും യുകെയിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിക്കും. സംസ്കാരം പിന്നീട് ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തിൽ നടക്കും.