May 07, 2023
എഐ ക്യാമറ വിവാദത്തിൽ പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്ന് വി ഡി സതീശൻ. വിഷയത്തിൽ പുകമറ നീക്കേണ്ടത് മുഖ്യമന്ത്രിയാണ്. പഴയ വിജയനായാലും പുതിയ വിജയനായാലും ആരോപണത്തിൽ മറുപടി പറയണം എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പൊതുമേഖല സ്ഥാപനങ്ങളെ മുൻനിർത്തി കേരളത്തിൽ സ്വകാര്യ കമ്പനികൾ കൊള്ള നടത്തുന്നു എന്ന് പ്രതിപക്ഷ നേതാവ് ആരോപണം ഉയർത്തി. ടെണ്ടറിൽ പങ്കെടുത്ത മൂന്ന് കമ്പനികളേയും പുറത്താക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.